പുല്ലൂര്‍ : എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സുവര്‍ണോണം -2026 സംഘടിപ്പിച്ചു. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ ടി. ബിന്ദു സുവര്‍ണോണം- 2026 ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു…
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബി. ഗംഗാധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വെച്ച് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ വിജയത്തിന് ആവശ്യമായ ഫണ്ട് ശേഖരിക്കുന്നതിനായുള്ള ധന സമാഹരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ കെ.വിജയകുമാര്‍, വി.ആര്‍. മധുസൂദനന്‍ പി. പത്മനാഭന്‍, വി അനീഷ് എന്നിവര്‍ ധന സമാഹരണ ഫണ്ടിലേക്ക് തങ്ങളുടെതായ സംഭാവനകള്‍ നല്‍കി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. അരുണ്‍കുമാര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് അംഗന്‍വാടി കുട്ടികളുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ അരങ്ങേറി. സുവര്‍ണോണം 2026 ന്റെ ഭാഗമായി നടന്ന വനിതകളുടെ പാവയ്ക്ക തീറ്റ മത്സരം ഏറെ ശ്രദ്ധേയമായി.
കൂടാതെ ദമ്പതികളുടെയും മുതിര്‍ന്നവരുടെയും എഗ്ഗ് ത്രോ ആന്‍ഡ് ക്യാച്ച് മത്സരം, കുളത്തിന് മുകളിലൂടെയുള്ള കവുങ്ങിന്മേല്‍ നടത്തം,സ്ത്രീകളുടെയും പുരുഷന്മാരുടെയും നീന്തല്‍ മത്സരങ്ങള്‍, കുളത്തില്‍ ബോള്‍ പെറുക്കല്‍ തുടങ്ങിയ മത്സര പരിപാടികളും ഏറെ ശ്രദ്ധേയമായി. മത്സരാനന്തരം നടന്ന സമാപന സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കെ. മഞ്ജിഷ ഉദ്ഘാടനം ചെയ്തു. സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ വി.നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മത്സര ഇനങ്ങളില്‍ വിജയികളായവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.സാമ്പത്തിക കമ്മിറ്റി കണ്‍വീനര്‍ കെ.ദാമോദരന്‍ സ്വാഗതവും ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ഇ. വി.രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എം.വി.നാരായണന്‍ ജനറല്‍ കണ്‍വീനര്‍ കെ.വി.രാജന്‍ എന്നിവര്‍ നേതൃത്വംനല്‍കി .തുടര്‍ന്ന് സ്പാര്‍ക്‌സ് ഡി.ജെ.നൈറ്റ് സംഗീത പരിപാടി അരങ്ങേറി