ഹോസ്ദുര്‍ഗ് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം :ലോഗോ പ്രകാശനം ചെയ്തു ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു

അമ്പലത്തറ : ഒക്ടോബര്‍ 27 മുതല്‍ 31 വരെ അമ്പലത്തറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 65 മത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ പ്രകാശനം കര്‍മ്മം നിര്‍വഹിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പി . മുഹമ്മദ് റാഫി മുഖ്യാതിഥിയായി. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ മീങ്ങോത്ത് അധ്യക്ഷനായി. സംഘാടക സമിതിക്ക് ലഭിച്ച 37 ലോഗോകളില്‍ നിന്നാണ് ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി ദേവനന്ദ വരച്ച ലോഗോ തെരഞ്ഞെടുത്തത്.

കലോല്‍സവ ഇന്‍സ്റ്റര്‍ഗ്രാം പേജ് (ഹോസ്ദുര്‍ഗ് കലോത്സവം 65)നെ സജിത്ത് കണ്ണോത്ത് പരിചയപ്പെടുത്തി. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത കുട്ടികളുടെആര്‍ട്ട് ഇന്‍സലേഷന്‍ (ചുണ്ട് ഒപ്പ് പതിക്കല്‍)
പരിപാടിയും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, ഹോസ്ദുര്‍ഗ് എ. ഇ. ഒ. കെ സുരേന്ദ്രന്‍ , സാമ്പത്തിക കമ്മിറ്റി ചെയര്‍മാനും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ
മാടിക്കാല്‍ നാരായണന്‍, ഹെഡ് മാസ്റ്റര്‍ പി. വി.രാജേഷ്, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ ബാബു കോട്ടപ്പാറ ,ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് വിനോദ് അമ്പലത്തറ, വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജയകുമാര്‍,എസ്. എം. സി ചെയര്‍മാന്‍ എന്‍.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റികണ്‍വീനര്‍ രാജേഷ് സ്‌കറിയ മാസ്റ്റര്‍ സ്വഗതവും പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സി.പ്രകാശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *