രാജപുരം:കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഹാളില്‍ വായന ദിനാഘോഷവും പി എന്‍ പണിക്കര്‍ അനുസ്മരണവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രജിത കെ ഉദ്ഘാടനം ചെയ്തു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് മലയാളം വിഭാഗം അധ്യാപിക അതുല്യ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റഡിങ് കമറ്റി ചെയര്‍പേഴ്‌സന്‍ ഗീത പി , പഞ്ചായത്ത് അംഗങ്ങളായ വാസു പി എ സനിത , സി ഡി എസ് ചെയര്‍പേഴ്‌സന്‍ രമ ബി എന്നിവര്‍ സംസാരിച്ചു. ലൈബ്രറിയന്‍ രാധാകഷ്ണന്‍ കെ സ്വാഗതവും പഞ്ചായത്തംഗം സാബു സി എം നന്ദിയും പറഞ്ഞു.