സ്വാതന്ത്ര്യം പ്രഖ്യാപിക്കരുത് യുദ്ധം ചെയ്യാന്‍ താല്പര്യമില്ല ചൈന സന്ദര്‍ശനത്തിന് പിന്നാലെ തായ്വാന് ട്രംപിന്റെ മുന്നറിയിപ്പ്

തായ്വാന്‍ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കരുത് എന്ന ശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടുദിവസത്തെ ഔദ്യോഗിക ചൈനാ സന്ദര്‍ശനത്തിനുശേഷമാണ് ട്രംപിന്റെ നിര്‍ണായക പ്രതികരണം. എന്നാല്‍, തായ്വാന്‍ പൂര്‍ണ്ണ സ്വതന്ത്രവും പരമാധികാരവുമുള്ള ജനാധിപത്യ രാജ്യമാണെന്നും ചൈനയുടെ ആശ്രിതരല്ലെന്നും തായ്വാന്‍ വിദേശകാര്യമന്ത്രാലയം ഇതിനോട് തിരിച്ചടിച്ചു.

തായ്വാന്റെ കാര്യത്തില്‍ അമേരിക്ക ഇടപെടരുതെന്നും അത് ഉഭയകക്ഷിബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്, ‘ആരെങ്കിലും സ്വതന്ത്രരാകണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഒരു യുദ്ധത്തിനായി 9,500 മൈല്‍ സഞ്ചരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും’ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കിയത്. തായ്വാന്റെ സ്വാതന്ത്ര്യത്തോടുള്ള അമേരിക്കയുടെ എതിര്‍പ്പ് ഇതാദ്യമായാണ് ഒരു പ്രസിഡന്റ് പരസ്യമായി പ്രകടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *