വി.ഡി സതീശന്‍ മുഖ്യമന്ത്രി ആഹ്ലാദം പങ്കുവെച്ച് ലീഗ്, ജനങ്ങള്‍ ആഗ്രഹിച്ച ഭരണമെന്ന് സാദിഖലി തങ്ങള്‍

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന ചര്‍ച്ചകള്‍ക്കും ശേഷമാണ് എ.ഐ.സി.സി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. വിജയവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വി.ഡി. സതീശനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതൃത്വം രംഗത്തെത്തി.

ജനങ്ങളുടെ ആഗ്രഹം പൂര്‍ത്തീകരിക്കപ്പെട്ടുവെന്നും കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമാണ് വരാനിരിക്കുന്നതെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജനമിടിപ്പിനൊപ്പം ചേരാനും ദുര്‍ഭരണമുണ്ടാക്കിയ വിള്ളലുകള്‍ തീര്‍ക്കാനും സദ്ഭരണത്തിന് സാധിക്കട്ടെ അദ്ദേഹം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *