ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി; കരസേനാ ഉദ്യോഗസ്ഥനും സംഘവും പിടിയില്‍

രാജ്യതലസ്ഥാനത്തെ വിറപ്പിച്ച ആസൂത്രിത കവര്‍ച്ചാ കേസില്‍ നിലവില്‍ സേവനത്തിലുള്ള കരസേനാ ഉദ്യോഗസ്ഥനടക്കം നാലുപേര്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. തെക്കന്‍ ഡല്‍ഹിയിലെ ആഡംബര മേഖലയായ സൈനിക് ഫാംസില്‍ താമസിക്കുന്ന എഴുപത്തിരണ്ടുകാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോവുകയും മര്‍ദിച്ച് പണവും ആഭരണങ്ങളും കവരുകയുമായിരുന്നു. ഹരിയാന സ്വദേശികളായ സുരേന്ദര്‍ (31), കുല്‍ദീപ്, സുശീല്‍, ഡല്‍ഹി സ്വദേശി കല്‍പന കുമാരി (40) എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മുഖ്യപ്രതിയായ സുരേന്ദര്‍ മഥുരയില്‍ നിയമനം ലഭിച്ച സൈനികനാണ്.

മേയ് രണ്ടിന് വൈകിട്ട് വയോധികന്‍ വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മുന്‍പരിചയക്കാരിയായ കല്‍പന വയോധികനെ കാണാനെന്ന വ്യാജേന വീട്ടിലെത്തുകയും പിന്നാലെ സൈനികനായ സുരേന്ദറും മറ്റ് രണ്ട് പ്രതികളും അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടില്‍ കടന്നയുടന്‍ വയോധികനെ ക്രൂരമായി മര്‍ദിച്ച് കീഴ്‌പ്പെടുത്തിയ സംഘം കൈകാലുകള്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചു. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചു ലക്ഷത്തിലേറെ രൂപയും സ്വര്‍ണ മോതിരങ്ങളും ക്രെഡിറ്റ് കാര്‍ഡും മറ്റ് ഔദ്യോഗിക രേഖകളും കവര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *