ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ്; സസ്‌പെന്‍സ് നിറച്ച് ദൃശ്യം 3 ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്ത്!

മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ തിയറ്ററുകളിലേക്ക് എത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചിത്രത്തിന്റെ ആവേശം ഇരട്ടിയാക്കി ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്ത്. ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മെയ് 21-ന് ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലീസ് ചെയ്യുന്നത്.

ഇന്നലെ ആരംഭിച്ച മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ട് ഭാഗങ്ങളും നല്‍കിയ ആവേശം നിലനിര്‍ത്തിക്കൊണ്ട്, അതിനേക്കാള്‍ വലിയ സസ്‌പെന്‍സാണ് മൂന്നാം ഭാഗത്തില്‍ ഒരുക്കിയിരിക്കുന്നത്. ജോര്‍ജുകുട്ടിയുടെ കൂര്‍മബുദ്ധിയും കുടുംബത്തോടുള്ള കരുതലും ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *