പാലക്കാട് മലമ്പുഴയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. അകമലവാരം സ്വദേശിയായ ചന്ദ്രനാണ് ആനയുടെ മര്‍ദനമേറ്റ് ജീവന്‍ നഷ്ടമായത്. വ്യാഴാഴ്ച പുലര്‍ച്ചെ സ്വന്തം വീടിന് സമീപത്തുള്ള മരച്ചുവട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.