ഉദുമ : ബേവൂരി അങ്കണവാടിയില്‍ നിന്ന് 38 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജെമി ടീച്ചര്‍ക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് പി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ കെ.വി.കുഞ്ഞിരാമന്‍ ഉപഹാരം നല്‍കി. വാര്‍ഡ് അംഗം അനീസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ മംഗള , സി.കെ. വേണു , ചന്ദ്രന്‍ നാലാം വാതുക്കല്‍, ഐസിഡിഎസ് സുപ്പര്‍വൈസര്‍ ടി.രമ, കുടംബശ്രീ സിഡിഎസ് ചെയര്‍പേര്‍സന്‍ സനൂജ സൂര്യപ്രകാശ്, കെ. സരോജിനി, സൈനബ അബൂബക്കര്‍, സംഘാടക സമിതി കണ്‍വീനര്‍ കെ.വി. ബാലകൃഷ്ണന്‍, അമോഷ് കണ്ണിയില്‍ എന്നിവര്‍ പ്രസംഗിച്ചു.