മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് റാണിപുരം വനസംരക്ഷണ സമിതിക്ക് വനം വകുപ്പിന്റെ അംഗികാരം.

രാജപുരം : മികച്ചതും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് റാണിപുരം വന സംരക്ഷണ സമിതിക്ക് വനം വകുപ്പിന്റെ അംഗികാരം. കാസറഗോഡ് വന വികാസ ഏജന്‍സിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി സി എഫ് അഞ്ജന്‍ കുമാര്‍ ഐ എഫ് എസ് സമിതിക്കുള്ള ഉപഹാരം നല്കി. കാസറഗോഡ് ഡി വിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ്മാത്യു, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ രാഹുല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ , സെക്രട്ടറി എ കെ ശിഹാബുദ്ദീന്‍, വൈസ് പ്രസിഡന്റ് ഷിബി ജോയി എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *