കോളിച്ചാല്‍: പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ ടൗണുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോ ളിച്ചാലില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം പത്മകുമാരി ശുചീകരണം ഉദ്ഘാടനം ചെയ്തു. മെമ്പര്‍ എന്‍ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.ബിജി, കെ. വി. വി. ഇ. എസ് പ്രസിഡന്റ് അനീഷ് വട്ട പറമ്പില്‍, ജെ. പി. എഛ് എന്‍ സിന്ധു.ബി തുടങ്ങിയവര്‍ പ്രസംഗിച്ചു. ടൗണിലെവ്യാപാരികള്‍ , കുടുംബശ്രീ,ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. ജെ. പി. എഛ്. എന്‍ സിമി മോള്‍ ബേബി സ്വാഗതവും സ്‌നേഹി ഷാജി നന്ദിയും പറഞ്ഞു.