കേരളത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു..!

കേരളത്തിലൂടെയുള്ള വിവിധ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകളോളം വൈകിയോടുന്നത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നു. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള പ്രധാന ട്രെയിനുകളെല്ലാം
നിശ്ചിത സമയത്തിലും ഏറെ വൈകിയാണ് സര്‍വീസ് നടത്തുന്നത്.

മൈസൂര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ്സ് (16315) രണ്ടര മണിക്കൂറോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഗരീബ് രഥ് എക്‌സ്പ്രസ്സ് രണ്ട് മണിക്കൂറും, ചെന്നൈ – തിരുവനന്തപുരം മെയില്‍, ജയന്തി എക്‌സ്പ്രസ്സ് എന്നിവ ഒരു മണിക്കൂര്‍ 40 മിനിറ്റ് വീതവും വൈകിയാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങുന്നത്.

ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ഐലന്‍ഡ് എക്‌സ്പ്രസ്സ്, ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകളും ഒരു മണിക്കൂര്‍ വീതം വൈകിയാണ് സര്‍വീസ് നടത്തുന്നത്. മൈസൂര്‍ ഭാഗത്തുനിന്നുള്ള ട്രെയിനുകളുടെ സമയക്രമം താളംതെറ്റിയത് ദീര്‍ഘദൂര യാത്രക്കാരെയും ഓഫീസ് ജീവനക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. സമയക്രമത്തിലെ ഈ മാറ്റം കണക്ഷന്‍ ട്രെയിനുകളെ ആശ്രയിക്കുന്നവര്‍ക്കും വലിയ തിരിച്ചടിയായി. ട്രെയിനുകള്‍ വൈകുന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ സ്റ്റേഷനുകളിലെ അനൗണ്‍സ്മെന്റുകള്‍ വഴിയും റെയില്‍വേ ആപ്പുകള്‍ വഴിയും യാത്രക്കാര്‍ക്ക് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *