രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകാന്‍ ആശ്വാസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് , വൈസ് പ്രസിഡണ്ട് എം. പത്മകുമാരി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രജിത, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എന്‍.വിന്‍സെന്റ്, സി. എം സാബു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ. അഷറഫ് , പി . എന്‍ സുനില്‍ കുമാര്‍, ജോസ്‌മോന്‍ ടി. വി, ഷണ്‍മുഖന്‍, പ്രിയ ജോണ്‍സണ്‍, വിവിധ സംഘടന ഭാരവാഹികളായ സി. ഒ ജോസ്, സജി സെബാസ്റ്റ്യന്‍, സദാശിവന്‍ പിള്ള, അനീഷ്, റിനീഷ്, പി .പി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.യൂണിറ്റ് സെക്രട്ടറി ജസ്റ്റിന്‍ തങ്കച്ചന്‍ സ്വാഗതവും ട്രഷറര്‍ സി. കെ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.മലയോര മേഖലയില്‍ കിടപ്പുരോഗികളായി കഴിയുന്ന നിരവധി ആളുകള്‍ക്ക് സഹായമാകുന്ന വിധത്തില്‍, തുടക്കത്തില്‍ 15 പാലിയേറ്റീവ് കട്ടിലുകള്‍, 6 വീല്‍ ചെയറുകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, വാക്കറുകള്‍, വാട്ടര്‍ ബെഡ്ഡുകള്‍ തുടങ്ങിയവ ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കാന്‍ സാധിക്കുന്ന രീതിയിലാണ് ആശ്വാസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.ചടങ്ങില്‍ വെച്ച് ചുള്ളി ആകാശ പറവകളുടെ ആശ്രമം, മലപ്പച്ചേരി ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം എന്നീ സ്ഥാപനങ്ങള്‍ക്കുള്ള പാലിയേറ്റീവ് കട്ടിലുകളും വീല്‍ചെയറുകളും ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ്, ജനറല്‍ സെക്രട്ടറി കെ.ജെ.സജി എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു.സുമനസ്സുകളായ വ്യക്തികളില്‍ നിന്നും സമാഹരിച്ച നാല് ലക്ഷത്തോളം രൂപയും സംഘടനയുടെ ജീവകാരുണ്യ ഫണ്ടും ഉപയോഗിച്ചാണ് രോഗികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയത്.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റുകളില്‍ കാസര്‍കോട് ജില്ലയില്‍ ആദ്യമായി ആംബുലന്‍സ് സര്‍വീസ് ആരംഭിച്ച കോളിച്ചാല്‍ യൂണിറ്റ് ആതുര ശുശ്രൂഷ രംഗത്ത് മലയോര മേഖലയ്ക്ക് നല്‍കുന്ന മികച്ച സംഭാവനയാണ് ഇതെന്ന് ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.