പ്രധാനമായും ആപ്പിളിന്റെ പഴയ സോഫ്റ്റ്വെയര്‍ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും ഇത് ബാധിക്കും
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഐഫോണ്‍ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയായി ‘ഡാര്‍ക്ക് സോഡ്’ എന്ന ഹാക്കിങ് ടൂള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. സാങ്കേതിക പരിജ്ഞാനം കുറഞ്ഞവര്‍ക്ക് പോലും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഈ ടൂള്‍ ഉപയോഗിച്ച് ഫോണിലെ സന്ദേശങ്ങള്‍, പാസ്വേഡുകള്‍, കോള്‍ ലോഗുകള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുമെന്നാണ് സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രധാനമായും ആപ്പിളിന്റെ പഴയ സോഫ്റ്റ്വെയര്‍ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളെയും ഐപാഡുകളെയും ഇത് ബാധിക്കും. iOS 18 ഉള്‍പ്പെടെയുള്ള പതിപ്പുകളില്‍ ഈ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് ഗൂഗിളിലെ വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. കോണ്‍ടാക്റ്റുകള്‍, മെസേജുകള്‍, ഗാലറിയിലെ ചിത്രങ്ങള്‍, സേവ് ചെയ്ത പാസ്വേഡുകള്‍ എന്നിവ ഹാക്കര്‍മാര്‍ക്ക് ഈ ടൂള്‍ വഴി കൈക്കലാക്കാം. ലോകത്താകമാനം 250 കോടിയിലധികം ആപ്പിള്‍ ഉപകരണങ്ങള്‍ ഉള്ളതിനാല്‍ ഈ ചോര്‍ച്ച വലിയൊരു സൈബര്‍ ആക്രമണത്തിന് വഴിതെളിച്ചേക്കാം.