വീടിനകത്തെ മുറികള്‍ പൂട്ടിയിരുന്നില്ലെങ്കിലും അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു
കണ്ണൂര്‍: പെരുന്നാള്‍ ആഘോഷത്തിനായി കുടുംബം പുറത്തുപോയ സമയം നോക്കി കണ്ണൂര്‍ കുറ്റൂരില്‍ വന്‍ കവര്‍ച്ച. കുറ്റൂരിലെ നഫീസ മന്‍സിലില്‍ വി.യു. നഫീസയുടെ വീട്ടില്‍ നിന്ന് 62 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കൊള്ളയടിക്കപ്പെട്ട വിവരംമറിയുന്നത്.പെരുന്നാള്‍ ദിനത്തില്‍ നഫീസയും മകനും അഞ്ചരക്കണ്ടിയിലെ കുടുംബവീട്ടിലേക്ക് പോയതായിരുന്നു. ഈ തക്കം നോക്കിയെത്തിയ മോഷ്ടാക്കള്‍ വീടിന്റെ പിന്‍വശത്തെ കിണറിനോട് ചേര്‍ന്ന വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. വീടിനകത്തെ മുറികള്‍ പൂട്ടിയിരുന്നില്ലെങ്കിലും അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാരയ്ക്കുള്ളിലെ ബാഗിലായിരുന്നു സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. സ്വര്‍ണം കൈക്കലാക്കിയ ശേഷം മോഷ്ടാക്കള്‍ ബാഗ് മുറിയില്‍ തന്നെ ഉപേക്ഷിച്ചു.