ദേശീയ ക്ഷയരോഗ നിവാരണ പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ( ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ടി.ബി സെന്റര്‍ എന്നിവയുടെ സംയുക്ത അഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.ജില്ലാ കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്യ്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ് ബി അധ്യക്ഷത വഹിച്ചു.
ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പരിപാടിയാണ് ദേശീയ ക്ഷയരോഗ നിവാരണ പരിപാടി. എന്നാല്‍ ഈ ലക്ഷ്യം പൂര്‍ത്തിക്കരിക്കാന്‍ ഊര്‍ജിതമായ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.ഇതിനായി പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി തദേശസ്വയംഭരണ വകുപ്പുകളുടെ സഹകരണത്താല്‍ വിവിധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷയ രോഗ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രധാന ആറ് സൂചികകള്‍ പരിഗണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍ക്ക് ക്ഷയ രോഗ മുക്ത പദവി നല്‍കുവാന്‍ കേന്ദ്ര ടി.ബി ഡിവിഷന്‍ തീരുമാനിച്ച പ്രകാരം 2025 വര്‍ഷത്തെ അവാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിതരണം ചെയ്യ്തു.
ഗോള്‍ഡ് പദവി- വലിയപറമ്പ, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, ബെള്ളൂര്‍ ഗ്രാമപഞ്ചായത്തുകള്‍.
സില്‍വര്‍ പദവി- ബേഡഡുക്ക, കുറ്റിക്കോല്‍, ബളാല്‍ , കള്ളാര്‍ പനത്തടി, മടിക്കൈ ഗ്രാമപഞ്ചത്തുകള്‍.
ബ്രോണ്‍സ് പദവി- കാസര്‍കോട് നഗരസഭ, നീലേശ്വരം നഗരസഭ, കോടോം ബേളൂര്‍, ഈസ്റ്റ് ഏളേരി, പീലിക്കോട്, വെസ്റ്റ് ഏളേരി, പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തുകള്‍.
ചടങ്ങില്‍ കാസര്‍കോട് ഗവ: മെഡിക്കല്‍ പ്രിന്‍സിപ്പാല്‍ കോളേജ് ഡോ.അരുണ്‍കുമാര്‍.എ ദിനാചരണ സന്ദേശം നടത്തി. ഡോ.അരുണ്‍ പി വി ,ജില്ലാ പ്രോഗ്രാം മാനേജര്‍ , ദേശീയ ആരോഗ്യ ദൗത്യം വിഷയാവതരണം നടത്തി.
എ.ആര്‍.ടി നോഡല്‍ ഓഫീസര്‍ ഡോ.ജനാര്‍ദ്ദന നായ്ക്ക്, കാസര്‍കോട്് ഗവ: മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.പ്രവീണ്‍, തദ്ദേശ സ്വയഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ്, പബ്ലിക് ഹെല്‍ത്ത് എക്സ്പെര്‍ട്ട് ഡോ.ലക്ഷ്മി, ടെക്നിക്കല്‍ അസിസ്റ്റന്റ് എം.ചന്ദ്രന്‍, ജില്ലാ എപിഡിയമോളോജിസ്റ് ഫ്ലോറി ജോസഫ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, ഡോ.നാരായണ പ്രദീപ്, ഡോ. പ്രവീണ്‍ എസ് ബാബു, ഡോ.നീതു സുകുമാരന്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ.ആരതി രഞ്ജിത്ത് സ്വാഗതവും ആസ്പിരേഷന്‍ ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അജിത് സി ഫിലിപ്പ് നന്ദിയും പറഞ്ഞു.