കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദുമ,മഞ്ചേശ്വരം നിയോജകമണ്ഡലങ്ങളിലെ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ.എച്ച്.എസ്.എസ് നയന്‍മാര്‍മൂലയില്‍ നടക്കുന്ന ഉദുമ നിയോജക മണ്ഡലം പരിശീലനപരിപാടിയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച രണ്ട് തവണകളായി നടന്ന പരിശീലനത്തില്‍ അറുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരായ ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ടി.സജിത് കുമാര്‍, സംസ്ഥാന ജി.എസ്.ടി ഓഫീസ് ടാക്സ് ഓഫീസര്‍ മധു കരിമ്പില്‍, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.വത്സന്‍, ജില്ലാതല വമാസ്റ്റര്‍ ട്രെയ്നര്‍മാരായ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓവര്‍സിയര്‍ കെ.പത്മനാഭന്‍, നിയോജകമണ്ഡലം തല മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. അറുനൂറോളം ഉദ്യോഗസ്ഥ പരിശീലനത്തില്‍ പങ്കെടുത്തു.
മഞ്ചേശ്വരം കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ നടന്ന പരിശീലന പരിപാടിയില്‍ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരായ പി.സജിത്ത്, വത്സന്‍ കരിവെള്ളൂര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാരായ ബി.അജിത് കുമാര്‍, എം.ബി ലോകേഷ്, ജയരാജന്‍ എന്നിവരും ക്ലാസുകള്‍ കൈകാര്യം ചെയ്തു.
അസംബ്ലിതല മാസ്റ്റര്‍ ട്രെയിനര്‍മാരായ പി.എ മുഹമ്മദ് ഹാരിസ്, പി.പി അനീഷ്, ഷഹീം ഫാരിസ്, എം.ജമാലുദ്ദീന്‍, എ.ജെ അനസ്, എ.തസ്ലീനുള്ള, എ.അബ്ദുള്‍ റഹ്‌മാന്‍, എ.രത്നാകരന്‍, എം.കൃഷ്ണന്‍, ശ്രീജിത്ത് ജി നായര്‍, അബ്ദുള്‍ ബഷീര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പരിശീലനം നാളെയും തുടരും.
ഈ മാസം 26, 27 തീയതികളില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലേക്കുള്ള പരിശീലന പരിപാടി നടക്കും. ജില്ലയില്‍ ആകെ 1146 ബൂത്തുകളിലേക്കുള്ള പോളിംഗ് ചുമതലകള്‍ക്കായി 1606 പ്രിസൈഡിങ് ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇതില്‍ 868 സ്ത്രീകളും 738 പുരുഷന്മാരും ആണുള്ളത്. ജില്ലയില്‍ നിയമിച്ച ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരുടെ എണ്ണവും 1606 ആണ്. ഇതില്‍ 1020 സ്ത്രീകളും 586 പുരുഷന്മാരും ഉണ്ട്. 3212 പോളിംഗ് ഓഫീസര്‍മാരെ നിയമിച്ചതില്‍ 2047 സ്ത്രീകളും 1165 പുരുഷന്മാരും ആണുള്ളത്.