നിയമസഭാ തെരഞ്ഞെടുപ്പ് 2026 നിരീക്ഷകര്‍ മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു

കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 കാസര്‍കോട് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വിവിധ നിരീക്ഷകര്‍ ജില്ലാ ഇന്റഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്റര്‍ സന്ദര്‍ശിച്ചു. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വറായി ജ്ഞാനേശ്വര്‍ കൊണ്ടിഭാവു ഖിലാരി ഐ.എ.എസ്, നിയമസഭാ തിരഞ്ഞെടുപ്പ് 2026 മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളുടെ ജനറല്‍ ഒബ്‌സര്‍വറായ വിജയ് ബാലകൃഷ്ണ വാഗ്മര്‍ ഐ.എ.എസ്, ജില്ലയിലെ പോലീസ് ഒബ്‌സര്‍വറായഅശുതോഷ് കുമാര്‍ ഐ.പി.എസ് കാസര്‍കോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ നിശാന്ത് അഗര്‍വാള്‍ ഐ.ആര്‍.എസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ അജയ് കുമാര്‍ താഡിയ ഐ.ആര്‍.എസ്, എന്നിവരാണ് മീഡിയ സെന്റര്‍ സന്ദര്‍ശിച്ചത്. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത റെഡ്ഡി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, എക്സ്പെന്റിച്ചര്‍ നോഡല്‍ ഓഫീസര്‍ വി. ചന്ദ്രന്‍, ഒബ്സര്‍നോഡല്‍ ഓഫീസര്‍ ജെ.കെ ജിജേഷ് കുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എ.പി ദില്‍ന, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്.ചിലങ്ക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഒബ്സര്‍വര്‍മാര്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *