പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഫ്യൂച്ചറിസിറ്റിക് കാറ്റലിസ്റ്റ് എന്ന വിഷയത്തില്‍ കെമിസ്ട്രി പഠന വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ശില്പശാല സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസ് ഡീന്‍ പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. വകുപ്പ് അധ്യക്ഷന്‍ പ്രൊഫ. കെ. മുരുകപൂപതി രാജ ആമുഖ പ്രഭാഷണം നടത്തി. പ്രൊഫ. എ. ശക്തിവേല്‍ സംസാരിച്ചു. പ്രൊഫ. പി. സെല്‍വം (ഐഐടി മദ്രാസ്), പ്രൊഫ. എസ്. നടരാജന്‍ (ഐഐഎസ്സി ബാംഗ്ലൂര്‍), പ്രൊഫ. ആര്‍. മുരുകവേല്‍ (ഐഐടി. ബോംബെ), പ്രൊഫ. ദര്‍ഭ ശ്രീനിവാസ് (എന്‍സിഎല്‍ പൂനെ), ഡോ. ടി. രാജ (എന്‍സിഎല്‍ പൂനെ), ഡോ. ആര്‍. വെട്രിവേല്‍ (ശ്രാവതി എഐ ടെക്നോളജി) പ്രൊഫ. എസ്. കെ. ബദമാലി (ഉത്കല്‍ യൂണിവേഴ്സിറ്റി, ഭുവനേശ്വര്‍), ഡോ. എന്‍. ലിംഗയ്യ (സിഎസ്ഐആര്‍-ഐഐസിടി-ഹൈദരാബാദ്) മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ഒമ്പത് ഇന്‍വൈറ്റഡ് ലക്ചറുകളും 38 പോസ്റ്ററുകളും ശില്പശാലയില്‍ അവതരിപ്പിച്ചു. 16 സ്ഥാപനങ്ങളില്‍ നിന്നായി 140 പ്രതിനിധികള്‍ പങ്കെടുത്തു. വിഖ്യാത ശാസ്ത്രജ്ഞന്‍ പ്രൊഫ. പി. സെല്‍വത്തെ പരിപാടിയില്‍ ആദരിച്ചു.