രാജപുരം: അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് ഏപ്രില്‍ 3,4,5 തീയതികളിലായി നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ബുക്ക്‌ലെറ്റിന്റെയും ബ്രോഷറിന്റെയും പ്രകാശനം ബേക്കല്‍ ഡി വൈ എസ് പി എം പി ആസാദ് നിര്‍വ്വഹിച്ചു. പ്രശസ്ത ചലച്ചിത്ര താരം കൂക്കള്‍ രാഘവന്‍ ബുക്ക്ലെറ്റും വാര്‍ഡ് മെമ്പര്‍ ടി കൃഷ്ണന്‍ ബ്രോഷറും ഏറ്റുവാങ്ങി. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കമ്പിക്കാനം തമ്പാന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കണ്‍വീനര്‍ സി ചന്ദ്രന്‍, ഫല്‍ഗുണന്‍ നായര്‍, കുഞ്ഞമ്പു നായര്‍ കൊല്ലരംകോട്, വര്‍ക്കിംഗ് ചെയര്‍മാന്‍ ഷാജി ഇ കെ, സുരേഷ് മൂരിക്കട, സദാശിവന്‍ ഏളാടി എന്നിവര്‍ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീരാജ് പി സ്വാഗതവും ചെയര്‍മാന്‍ ജയന്‍ ചെന്തളം നന്ദിയും പറഞ്ഞു.