പ്രശസ്ത വൈദ്യനും സംസ്‌കൃതം പണ്ഡിതനുമായിരുന്ന വടക്കേക്കര കുഞ്ഞിരാമന്‍ വൈദ്യരുടെ 39-ാം അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് :പ്രശസ്ത വൈദ്യനും സംസ്‌കൃതം പണ്ഡിതനുമായിരുന്ന വടക്കേക്കര കുഞ്ഞിരാമന്‍ വൈദ്യരുടെ 39-ാം അനുസ്മരണ സദസ്സ് അരവത്ത് നാട്യരത്‌നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് ആംഫി തിയേറ്ററില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡിവൈഎസ്പി ഡോ. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സംസ്‌കൃതം പണ്ഡിറ്റ് നന്ദകുമാര്‍ അരവത്ത് അനുസ്മരണ ഭാഷണം നടത്തി.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതം പ്രശ്‌നോത്തരിയില്‍ സമ്മാനാര്‍ഹമായ എന്‍ വൈഷ്ണവിയെ അനുമോദിച്ചു. എ കെ ഉദയഭാനു അരവത്ത്, മുന്‍ ഡിവൈഎസ്പി കെ ദാമോദരന്‍,രാജേഷ്‌കുമാര്‍ അരവത്ത്, ഡോ മഹേഷ് പി എസ്, ഡോ. വിശ്വനാഥ് കെ, ഡോ അഞ്ചു പി രാമചന്ദ്രന്‍,ഡോ അനഘ ടി വി ,ഡോ .പ്രതിഭ കെ , ബാലചന്ദ്രന്‍ അരവത്ത്, കെ വി ബാലകൃഷ്ണന്‍ അരവത്ത് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സീസണ്‍ 2 ഫെയിം ജെ എസ് കൃഷ്ണജിത്തിന്റെ ഗാനാ ഞ്ജലിയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *