സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണത്തിനായിഹരിത കേരളം മിഷന്‍,നല്‍കിയ ഇന്‍സിനറേറ്ററിന്റെ ഉദ്ഘാടനംനഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു.

നീലേശ്വരം : സാനിറ്ററി നാപ്കിനുകളുടെ സംസ്‌കരണത്തിനായി ഹരിത കേരളം മിഷന്‍, കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കിയ ഇന്‍സിനറേറ്ററിന്റെ ഉദ്ഘാടനം നിലേശ്വരം നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സതീശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ കൗണ്‍സിലര്‍ സൗദ അഞ്ചില്ലത്ത്, പി ടി എ പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഇടക്കാവില്‍, മദര്‍ പി ടി എ പ്രസിഡന്റ് ഖദീജ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ഹരിതകേരളം മിഷന്‍ പരപ്പ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കെ കെ രാഘവന്‍ മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. പ്രിന്‍സിപ്പാള്‍ ബി നിഷ ടീച്ചര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ വി കെ സക്കറിയ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *