വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയംഒരു മാസം നീണ്ട വിവിധ പരിപാടിയുടെ സമാപനമായ വിജ്ഞാന വികസന സദസ്സ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം :ഇന്ത്യന്‍ റിപ്പബ്ലിക് 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട വിവിധ പരിപാടിയുടെ സമാപനമായ വിജ്ഞാന വികസന സദസ്സ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം സൈമണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി എല്‍ റോയി അധ്യക്ഷനായി. ഡല്‍ഹിയില്‍ വെച്ച് നടന്ന റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്ത നോയല്‍ പി ജെയിന്‍ മുഖ്യാതിഥിയായി ആദരിച്ചു. റിസോഴ്‌സ് പേഴ്‌സണല്‍ അന്തുകൃഷ്ണന്‍ വിഷയാവതരണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ സമ്മാനദാനം നടത്തി. വനിതാ വേദി കണ്‍വീനര്‍ ഇ രാജി, അഭിജിത്ത് നളിനാഷന്‍ എന്നിവര്‍ സംസാരിച്ചു. അഗസ്റ്റ്യന്‍ കെ മാത്യു സ്വാഗതവും, വി എ പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *