കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള ഗസറ്റെഡ് ഓഫീസര്‍സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ സാധാരണ ജനങ്ങളെയും വിദ്യാര്‍ഥികളെയും ഒരു പോലെ വിഷമത്തിലാക്കുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള ഗസറ്റെഡ് ഓഫീസര്‍സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന സമ്മേളനം കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം ടി.ഒ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഷൈന എ അധ്യക്ഷത വഹിച്ചു.മനോജ് കുമാര്‍ പി. വി പ്രവര്‍ത്തനം റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സുമ ഡി എല്‍,ജില്ലാ പ്രസിഡന്റ് മധു കരിമ്പില്‍, ജില്ലാ ട്രഷറര്‍ പി. കെ ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി രമേശന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡന്റുമാരായ വൈശാഖ് ബാലന്‍, ആര്‍ജിത പി വി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡോ.വിക്രം കൃഷ്ണന്‍, ഡോ. സുമേഷ് സി. എസ്,ഡോ. അനൂപ് പി പി, അര്‍ജുന്‍ ബാലന്‍,ചന്ദ്രന്‍ എം, ബൈജു കെ, കവിത ,പി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *