ടി.വി.കരിയന്‍ അനുസ്മരണം നടന്നു.

പുല്ലൂര്‍ : പുല്ലൂര്‍ പെരിയാര്‍ പഞ്ചായത്തിലും കാഞ്ഞങ്ങാട് ഏരിയയില്‍ പൊതുവിലും ഇടതുപക്ഷ ബഹുജന പ്രസ്ഥാനങ്ങള്‍ കെട്ടുന്നത് നേതൃത്വപരമായ പങ്കു വഹിച്ച ടി വി കരിയര്‍ ഒന്നാം ചരമ വാര്‍ഷിക ജനാചരണം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു. പുല്ലൂര്‍ എകെജി ഗ്രന്ഥാലയ പരിസരത്ത് നടന്ന അനുസ്മരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സെക്രട്ടറി കെ. രാജ് മോഹന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു.എം. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. വി. രമേശന്‍ സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗങ്ങളായ സുനു ഗംഗാധരന്‍, എ.ഷാജി, എം. രാഘവന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. സബിത, അനൂപ് അമ്പലത്തറ എന്നിവര്‍ സംസാരിച്ചു. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *