നീലേശ്വരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ പരിധിയിലെ സ്‌കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി പരിപാടി ഉദ്ഘാടനം ചെയ്തു . ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ശുചിത്വ പരിപാലന രംഗത്ത് വിദ്യാര്‍ത്ഥികള്‍ നടത്തിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും പ്രദര്‍ശനവും പഠനോത്സവത്തിന്റെ പ്രധാന ആകര്‍ഷണമായി. മികവ് പുലര്‍ത്തിയ സ്‌കൂളുകളെ പ്രത്യേകം തിരഞ്ഞെടുത്ത് അവര്‍ക്കുള്ള ട്രോഫികള്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സതീശന്‍ വിതരണം ചെയ്തു. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇക്കോ സെന്‍സ് ഹരിതസേന സ്‌കോളര്‍ഷിപ്പ് പി.പി. മുഹമ്മദ് റാഫി വിതരണം ചെയ്തു.
ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം. സന്ധ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഇ. ചന്ദ്രമതി, ഷമീന മുഹമ്മദ് എന്നിവരും കൗണ്‍സിലര്‍മാരായ പി.കെ. ഷിജിത, കെ.വി. ലീല, ടി.വി. രജിത, എം. ശാന്ത, അനീഷ്, പി. വി. സുനിത തുടങ്ങിയവരും സംസാരിച്ചു. നഗരസഭാ സി.സി.എം ഇന്‍ ചാര്‍ജ് വി. വി. ബീന സ്വാഗതവും പി.എച്ച്.ഐ ഷിജു നന്ദിയും പറഞ്ഞു.