രാജപുരം: രാജപുരം സെന്റ്.പയസ് ടെന്‍ത് കോളേജില്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സിന്റെയും ഇലക്ട്രല്‍ ലിട്രസി ക്ലബ്ബിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെയും നേതൃത്വത്തില്‍ ‘ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കുന്നതില്‍ നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും വഹിക്കുന്ന പങ്ക് ‘എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു. കോളേജ് മാനേജര്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരിലിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍ഗോഡ് എം. പി. രാജ്മോഹന്‍ ഉണ്ണിത്താന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.രാഷ്ട്രദീപിക മാനേജിങ് ഡയറക്ടര്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ബിജു ജോസഫ്, സെമിനാര്‍ കോഡിനേറ്റര്‍ ഡോ. ബിബിന്‍. പി. എ,പി. ടി. എ വൈസ് പ്രസിഡന്റ് ജെയിന്‍. പി. വര്‍ഗ്ഗീസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആനന്ദ്. കെ, അദ്ധ്യാപകരായ ഡോ. ജിജികുമാരി. ടി, ഡോ. വിനോദ്. എന്‍. വി,ഡോ. അഖില്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്,ഡോ. ആശാലക്ഷ്മി ബി. എസ്,ഡോ. ഷീന ഷുക്കൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സെമിനാര്‍ നാളെ സമാപിക്കും.