കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം കിഴക്കുംകരയില്‍ നടന്നു. ധീര രക്തസാക്ഷി പുഷ്പന്റെയും അകാലത്തില്‍ മരണമടഞ്ഞ അടോട്ടെ വി. പി. പ്രശാന്തിന്റെയും പേരിലുള്ള നഗറിലാണ് സമ്മേളനം നടക്കുന്നത്. കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത് പതാക ഉയര്‍ത്തിയ തോടുകൂടി സമ്മേളന നടപടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി വി. കെ. സനോജ് ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ നിലവിലുള്ള തൊഴില്‍ കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളില്‍ ആവശ്യമുള്ള ആളുകളെ നിയമിക്കാത്തത് സ്വകാര്യ വല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും എല്‍.ഐ.സി പോലുള്ള സ്ഥാപനങ്ങളും അംബാനി, അദാനി കോര്‍പ്പറേറ്റ് ഭീമന്മാരുടെ കൈകളിലേക്ക് എത്തിച്ച് നാശോന്‍ ഖമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. എന്‍. ദീപുരാജ് രക്തസാക്ഷി പ്രമേയവും പി. കെ. പ്രജീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ. സബീ ഷ്, എം. വി. രതീഷ്, വി. ഗിനീഷ്, അനീഷ് കുറുമ്പാലം, എന്‍. വി. ഹരിത, വി. പി അമ്പിളി എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു