കാഞ്ഞങ്ങാട് ചെറിയ തുക പെന്‍ഷന്‍ വാങ്ങുന്ന പാവപ്പെട്ട കുടുംബപെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മെഡിസെപ്പ് പ്രതിമാസ പ്രീമിയം ഏകപക്ഷീയമായി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച നടപടി പുന പരിശോധിക്കണമെന്ന് കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി രത്‌നാകരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹൊസദുര്‍ഗ്ഗ് സബ്ട്രഷറിക്ക് മുമ്പില്‍ നടത്തിയ കെഎസ്എസ്പിഎ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ ഓപ്ഷന്‍ സൗകര്യം, ഒ.പി ചികിത്സകൂടി ഉള്‍പ്പെടുത്തി അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കുന്ന രീതിയില്‍ മെഡിസെപ്പ് പരിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഈ വൈകിയവേളയിലെങ്കിലും ഉടന്‍ ആരംഭിക്കുക, 2021 ന് ശേഷം വിരമിച്ച ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ബാബുരാജ് എന്‍ കെ സ്വാഗതവും ട്രഷറര്‍ ഹരിശ്ചന്ദ്രന്‍ കെ.കെ നന്ദിയും പറഞ്ഞു.
പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ സി.പി അദ്ധ്യക്ഷനായി. വനിതാഫാറം സംസ്ഥാന സെക്രട്ടറി കെ സരോജിനി അഭിസംബോധന ചെയ്ത് സംസാരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്‍ (നിയുക്ത ജില്ലാ സെക്രട്ടറി), കെ.കെ രാജഗോപാലന്‍ (സംസ്ഥാന കൗണ്‍സിലര്‍), കുഞ്ഞാമിന എം (ജില്ലാ വൈസ് പ്രസിഡണ്ട്), കെ കുഞ്ഞികൃഷ്ണന്‍ പെരിയ (സംസ്ഥാന കൗണ്‍സിലര്‍), പി.പി ബാലകൃഷ്ണന്‍ (ജില്ലാ വൈസ് പ്രസിഡണ്ട്), കെ ബാലകൃഷ്ണന്‍ നായര്‍ (നിയുക്ത നിയോജക മണ്ഡലം സെക്രട്ടറി), കെ പീതാംബരന്‍ (ജില്ലാകമ്മിറ്റി അംഗം) വനിതാഫാറം നേതാക്കളായ തങ്കമണി എ, ശ്യാമളാദേവി ആര്‍, മണ്ഡലം നേതാക്കളായ ഗംഗാധരന്‍ പി, സി.പി കുഞ്ഞിനാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സതീശന്‍ പരക്കാട്ടില്‍, രമേശന്‍ കെ, കെ.വി കുഞ്ഞികൃഷ്ണന്‍, എം നാരായണന്‍ മാസ്റ്റര്‍, ദിലീപ് കുമാര്‍ പി.പി, കെ. മാധവ പിഷാരടി , രാധാലക്ഷ്മി പി, പത്മജന്‍ കെ.വി എന്നിവര്‍ സംബന്ധിച്ചു.