പാലക്കുന്ന്: ചെസ്സ് കളിയില്‍ കുട്ടികളെ ആകര്‍ഷിക്കാനുള്ള സംരംഭത്തിന്റെ ഭാഗമായി കപ്പലോട്ടക്കാരുടെ സംഘടനയായ ‘നുസി’ കാസര്‍കോട് ബ്രാഞ്ച് ചെസ്സ് പരിശീലനത്തിന് തുടക്കം കുറിച്ചു. ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ പരിശീലന ക്യാമ്പ് അസോസിയേഷന്‍ സെക്രട്ടറി വി.എന്‍. സുരേഷ് ഉദ്ഘാടനം ചെയ്തു. നുസി ബ്രാഞ്ച് പ്രതിനിധി പ്രജിത അനുപ് അധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പ്രീ പ്രൈമറി മുതല്‍ ഹൈ സ്‌കൂള്‍ തലം വരെയുള്ള 50ല്‍ പരം കുട്ടികള്‍ പരിശീലനത്തില്‍ പങ്കെടുത്തു. സുരേഷ്, ദീക്ഷിത് ഉണ്ണി,
രാജേഷ്, എം.ദേവദത്തന്‍, അതുല്‍ നാരായണന്‍ എന്നിവര്‍ നേതൃത്വത്വം നല്‍കി.
മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ്പി. വി. സുരേഷ്, ജോയിന്റ് സെക്രട്ടറി ഹരിദാസ്, യൂത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു സിലോണ്‍, രതീശന്‍ കുട്ടിയന്‍, വനിത കമ്മിറ്റി പ്രസിഡന്റ്, വന്ദന സുരേഷ്, നവീന്‍ പാലക്കുന്ന് അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.