കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സാബു എബ്രഹാമിനെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് സാബു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്. ജെ എസ് സോമശേഖരയാണ് എതിര്‍സ്ഥാനാര്‍ത്ഥി ‘ കുറ്റിക്കോല്‍ ഡിവിഷന്‍ പ്രതിനിധിയാണ് സാബു എബ്രഹാം.ഒരംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കൃത്യസമയത്ത് ഹാജരാകാത്തതിനാല്‍ ഒരംഗത്തിന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല വരണാധികാരിയായ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സാബു എബ്രഹാം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അസി. റിട്ടേണിംഗ് ഓഫീസര്‍ എ ഡി എം പി.അഖില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കെടുത്തു.