രാജപുരം : കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെജെയു) രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മേഖല കമ്മിറ്റി പ്രവര്‍ത്തകനും മുതിര്‍ന്ന അംഗം ഇ.ജി രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം കേക്ക്മുറിച്ച്മധുരം പങ്കിട്ടു. കെ ജെ യു ജില്ലാ പ്രസിഡന്റ് സുരേഷ് കൂക്കള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജപുരം മേഖല പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു,കമ്മിറ്റി അംഗങ്ങളായ ജി.ശിവദാസന്‍, സണ്ണി ജോസഫ് , നൗഷാദ് ചുള്ളിക്കര എന്നിവര്‍ സംബന്ധിച്ചു