കൊന്നക്കാട് :കഴിഞ്ഞ അഞ്ച് വര്‍ഷം ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് തങ്ങളില്‍ ഒരാളായി പ്രവര്‍ത്തിച്ച പ്രിയപ്പെട്ട മെമ്പര്‍ക്ക് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്‌നേഹാദരം. വാര്‍ഡ് പ്രസിഡന്റ് ബോബി ചെറുകുന്നേല്‍ ആദ്യക്ഷനായി.ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വി വി രാഘവന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മാലോത്ത് സര്‍വീസ് സഹകരരണ ബാങ്ക് ഡയറക്ടര്‍ ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍ മുഖ്യ പ്രഭാഷണം നടത്തി. ഏത് നേരത്തും ഏതൊരു വിഷയത്തിലും സമീപിക്കാവുന്ന വ്യക്തിത്വീ ആയിരുന്നു പി സി രഘുനാഥന്‍ എന്ന് ആന്‍ഡ്രൂസ് വട്ടക്കുന്നേല്‍ പറഞ്ഞു.വാര്‍ഡില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഒപ്പം എന്ന റരൊഗീ സ്വാന്തന പദ്ധതിക്ക് പഞ്ചായത്ത് അംഗം എന്ന നിലയില്‍ രഘു നാഥന്‍ നടത്തിയ ഇടപെടലുകള്‍ വിന്‍സെന്റ് കുന്നോല ഓര്‍മിപ്പിച്ചു.പഞ്ചായത്ത് അംഗം മിനി മാത്യു, വിന്‍സെന്റ് കുന്നോല, ജോസ് ചെറുകുന്നേല്‍, മാത്യു വെള്ളപ്പാനി,ജോര്‍ജ് വരാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.