കള്ളാര്‍ ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു.

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പഞ്ചായത്തംഗമായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പഞ്ചയത്തിലെ മുതിര്‍ന്ന ജന പ്രതിനിധി എം എം സൈമന് ഭരണാധികാരി രേഷ്മ കെ പി സത്യവാചകം ചൊല്ലി കൊടുത്തു.

തുടര്‍ന്ന് വാസു പി എ , ലീല മോഹനന്‍, സനിത ജോസഫ്,മിനി പിലിപ്പ്, സാബു സി എം , ഗീത പി, ഗിരീഷ് കുമാര്‍, രജീത കെ, റോയി പി എല്‍, രേഖ സി , ശ്രീവിദ്യ പി , ലിറ്റി ജോസ്, ബിന്ദു ഗംഗാധരന്‍, ഗീത പി എന്നിവര്‍ക്ക് മുതിര്‍ന്ന ജനപ്രതിനിധി എം എം സൈമന്‍ സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ ആദ്യ ഭരണസമിതി യോഗം പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ എം എം സൈമന്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *