പുല്ലര്‍ താളിക്കുണ്ട് താനത്തിങ്കാല്‍ ചെറിയ ഇടച്ചി ശ്രീ വയനാട്ടുകുലവന്‍ ദേവ സ്ഥാനത്ത് 2026 മാര്‍ച്ച് 10,11,12 തീയതികളില്‍ നടക്കുന്ന തെയ്യം കെട്ടിന്റെ ലോഗോ പ്രകാശനവും മഹോത്സവത്തിനാവശ്യമായ ഓല മെടയല്‍ ചടങ്ങും നടത്തി. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. ടി. ഉത്തംദാസ് ജില്ലാ ക്രൈം ബ്രാഞ്ച് D YS P കാസര്‍ഗോഡ് ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകല്പന ചെയ്ത ജ്യോതിഷ് കുമാര്‍ കണ്ണൂരിനെയും, ആഷ്മി മനോജ് താളിക്കുണ്ട് എന്നിവരേയും ആദരിച്ചു. ചടങ്ങില്‍ അടോട്ട് മുത്തേടത് കുതിര് പഴയ സ്ഥാനം ആചാര സ്ഥാനികരും ഭാരവാഹികളും, തെയ്യം കെട്ട് വനിതാ കമ്മറ്റി ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു. ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ കുമാരന്‍ വയ്യാത്ത് സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ വേണുവിഷ്ണുമംഗല നന്ദിയും രേഖപ്പെടുത്തി.