സിനിമ മോഹികളായ നവാഗത പ്രതിഭകള്‍ക്കായി റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പുതിയ സംരംഭം. ‘ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ്’ എന്ന പേരില്‍ ഒരു ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാന്‍ഒരുങ്ങുകയാണ് പ്രഭാസ്. ആവേശകരമായ ഒരു വീഡിയോയിലൂടെയാണ് പ്രഭാസ് ഈ പുതിയ സംരംഭം അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും പ്രമുഖ നിര്‍മ്മാതാക്കളുടെ ശ്രദ്ധയില്‍പ്പെടാനുമുള്ള ഒരു മികച്ച വേദിയായി ഇത് മാറും.
The Script Craft വെറുമൊരു ഫെസ്റ്റിവല്‍ മാത്രമല്ല, അത് കഥകളെ കരിയറുകളാക്കി മാറ്റുന്ന ഇടമാണ്. ഓരോ ശബ്ദത്തിനും ഒരു തുടക്കം ആവശ്യമാണ്, ഓരോ സ്വപ്നത്തിനും ഒരു അവസരം ലഭിക്കണം,’ എന്ന് പ്രഭാസ് വീഡിയോയിലൂടെ പങ്കുവെച്ചു. https://www.thescriptcraft.com/register/director ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഏതു വിഭാഗത്തിലുളള ഷോര്‍ട് ഫിലിമുകള്‍ക്കും ഈ ഫെസ്റ്റിവല്‍സില്‍ പങ്കെടുക്കാം. കുറഞ്ഞത് 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് സമര്‍പ്പിക്കേണ്ടത്. പ്രേക്ഷകരുടെ വോട്ടുകള്‍, ലൈക്കുകള്‍, റേറ്റിംഗ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ആദ്യ മൂന്ന് വിജയികളെ തീരുമാനിക്കുന്നത്. എല്ലാ എന്‍ട്രികളും പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് കാണാനുള്ള അവസരം ലഭിക്കും, ഇത് പുതിയ പ്രതിഭകളെ കണ്ടെത്താന്‍ അവരെ സഹായിക്കും.
പ്രമുഖ സംവിധായകരായ സന്ദീപ് റെഡ്ഡി വംഗ, നാഗ് അശ്വിന്‍, ഹനു രാഘവപുടി എന്നിവര്‍ പ്രഭാസിന്റെ ഈ പുതിയ സംരംഭത്തിലുള്ള തങ്ങളുടെ പിന്തുണ അറിയിച്ചു. ‘സിനിമ പഠിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുക എന്നത്. നിങ്ങളുടെ എഴുത്തും അത് സ്‌ക്രീനില്‍ വരുമ്പോഴുള്ള യാഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഇത് സഹായിക്കും.’ സന്ദീപ് റെഡ്ഡി വംഗ വീഡിയോയിലൂടെ പറഞ്ഞു. പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ക്വിക് ടിവി(Quick TV ) ഫെസ്റ്റിവല്‍സുമായി സഹകരിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന 15 മികച്ച സംവിധായകര്‍ക്ക് Quick TV പൂര്‍ണ്ണമായും ഫണ്ട് ചെയ്യുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്‌ക്രിപ്റ്റും നിര്‍മ്മാണ സഹായവും നല്‍കും. ഇത് അവര്‍ക്ക് ഷോര്‍ട്ട് ഫിലിമുകളില്‍ നിന്ന് പ്രൊഫഷണല്‍ സംവിധായകരായി മാറാനുള്ള വലിയൊരു അവസരമായിരിക്കും.
TheScriptCraft.com ഈ ലിങ്കിലൂടെ ഷോര്‍ട് ഫിലിം സബ്മിറ്റ് ചെയ്യാം. ഷോര്‍ട് ഫിലിം സമര്‍പ്പിക്കാനുള്ള അവസാന ഡേറ്റും മറ്റു വിശദാംശങ്ങളും ഉടനെ അറിയിക്കുമെന്നു ‘ദി സ്‌ക്രിപ്റ്റ് ക്രാഫ്റ്റ്’ വക്താവ് പറഞ്ഞു.
https://www.instagram.com/reel/DScvkk5kovH/?igsh=bmdxaWVmbGt0bmp4
താള്ള വൈഷ്ണവ്, പ്രമോദ് ഉപ്പളപാഠി എന്നിവര്‍ ചേര്‍ന്നാണ് ‘The Script Craft’ സ്ഥാപിച്ചത്. രജിസ്‌ട്രേഷനുകള്‍ ഇപ്പോള്‍ TheScriptCraft.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.നിലവില്‍ ദി രാജാ സാബ്, ഫൗജി, സ്പിരിറ്റ്, കല്‍ക്കി 2, സലാര്‍ 2 തുടങ്ങിയ വമ്പന്‍ പ്രോജക്റ്റുകളുടെ തിരക്കിലാണ് പ്രഭാസ്.