നീലേശ്വരം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ എം നീലേശ്വരം ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നീലേശ്വരം നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. സിപിഐഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി പി മുഹമ്മദ്റാഫി, ഏരിയ കമ്മിറ്റി അംഗങ്ങള്‍ ആയ എ വി സുരേന്ദ്രന്‍, കെ സനുമോഹന്‍, ലോക്കല്‍ സെക്രട്ടറിമാരായ ടി.ജി ഗംഗാധാരന്‍ മാസ്റ്റര്‍, ടി വി ഭാസ്‌കരന്‍,ഒ വി രവീന്ദ്രന്‍, ടി കെ അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി