വള്ളിക്കടവ് :രോഗബാധിതയാല്‍ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കെ എസ് യു മാലോത്ത് കസബ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച സാമ്പത്തിക സഹായം കൈമാറി.ബളാല്‍ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ കുടുംബത്തിന്റെ ദയനീയ അവസ്ഥ പഞ്ചായത്ത് അംഗം ജെസ്സി സെബാസ്റ്റ്യനാണ് കൂട്ടായ്മ അംഗങ്ങളെ അറിയിച്ചത്. തുടര്‍ന്ന് കൂട്ടായ്മ അംഗങ്ങളായ ഡാര്‍ലിന്‍ ജോര്‍ജ് കടവനും സജു സണ്ണിയും ഭവനം സന്ദര്‍ശിക്കുകയും സഹായ തുക കണ്ടെത്താനുള്ള ശ്രമo കെ എസ് യു കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇന്ന് രോഗിയുടെ കുടുംബത്തില്‍ എത്തിയ കൂട്ടായ്മ അംഗങ്ങള്‍ തങ്ങള്‍ സ്വരൂപ്പിച്ച തുക പഞ്ചായത്ത് അംഗം ജെസ്സി സെബാസ്റ്റ്യന് കൈമാറി. പഞ്ചായത്ത് അഗം പി സി രഘു നാഥന്‍, സാജു സണ്ണി,ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍, ചാക്കോ പി എ, സ്‌കറിയ കാഞ്ഞമല, ഷിജോമോന്‍ തെങ്ങും തോട്ടം എന്നിവര്‍ പങ്കെടുത്തു.