പാലക്കുന്ന്: മജല്‍-പട്ടത്താനം വലിയ വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ കുടുംബസംഗമം നടത്തി. സുനീഷ് പൂജാരി ഉദ്ഘാടനം ചെയ്തു. തറവാട് പ്രസിഡന്റ് മധു കാട്ടാമ്പളി അധ്യക്ഷത വഹിച്ചു. കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, തറവാട് കാരണവര്‍ കെ.ടി കൃഷ്ണന്‍ ചാലിങ്കാല്‍, ഡോ. കെ.കെ. സുധാകരന്‍ കണ്ണൂര്‍, രതീഷ് പൂച്ചക്കാട്, ലക്ഷ്മണന്‍ കളിങ്ങോത്ത് എന്നിവര്‍ പ്രസംഗിച്ചു.
75 വയസ്സ് പിന്നിട്ട അംഗങ്ങളെ ആദരിച്ചു. അംഗങ്ങളുടെ മക്കളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
ഫെബ്രുവരി 8,9 തീയതികളില്‍ പുതിയൊടുക്കലും തെയ്യാടിക്കലും നടത്താനും തീരുമാനിച്ചു. മാതൃസമിതി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍ ഉണ്ടായിരുന്നു.