കാസര്‍കോട്: മസ്ജിദുകളുടെയു അനുബന്ധ സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങളും അക്കൗണ്ടുകളും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നതിനായി ഒരു കൂട്ടം യുവ എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത മസ്ജിദ് ആപ്പ് അല്‍ബിശാറ ലോഞ്ച് ചെയ്തു .കര്‍ണാടക വഖഫ് ന്യൂനപക്ഷ വകുപ്പു മന്ത്രി സമീര്‍ അഹ്‌മദ് ആപ്പിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.പി.കെ.കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ സന്നിഹിതനായിരുന്നു.
പള്ളികളില്‍ ജോലി ചെയ്യുന്ന ഉസ്താദുമാരുടെ വിവരങ്ങള്‍,ഹാജര്‍, ജമാഅത്ത് അംഗങ്ങളുടെ പൂര്‍ണ വിവരങ്ങള്‍, കമ്മിറ്റിയുടെ ദൈനംദിന കണക്കുകള്‍,രശീതികള്‍,സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ ഹാജര്‍,മാര്‍ക്ക്,അവധി പ്രതിമാസ വാര്‍ഷിക വരവു ചെലവു വിവരങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാവുന്ന ആപ്പ് ആണ് തയ്യാറാക്കിക്കിയിട്ടുള്ളത്. അംഗങ്ങള്‍ക്ക് അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അവരവരുടെ കുടിശിക, വരവുകള്‍ എന്നിവ ഇത് വഴി സ്വയം പരിശോധിക്കാം മംഗലാപുരം പി.എ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കിയ കാസര്‍കോട്ടെ മുഹമ്മദ് ശഫീഖ്,മുഹമ്മദ് റാഹില്‍,മുഹമ്മദ് അന്‍വര്‍,മുഹമ്മദ് മുഹ്‌സിന്‍ ശരീഫ് എന്നിവര്‍ ചേര്‍ന്ന മെഹ് വാര്‍ ടെക്‌നോളജിയാണ് ആപ്പ് വികസിപ്പിച്ചത്.