തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി കള്ളാര്‍ പഞ്ചായത്തിലെ നാല് ഓട്ടോ ടാക്‌സി തൊഴിലാളികള്‍

രാജപുരം : കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ ജനപ്രതിനിധികളാകാന്‍ വേണ്ടി 4 ഓട്ടോ ടാക്‌സി തൊഴി ലാളികള്‍ മത്സര രംഗത്ത്. എല്ലാവരും യുഡിഎഫ് സ്ഥാ നാര്‍ത്ഥികളാണ്. വാഹനത്തിന്റെ വളയം പിടിക്കുന്നതു പോലെ വാര്‍ഡിന്റെ വളയവും തിരിക്കാന്‍ സാധിക്കുമെന്നാ വിശ്വാസത്തിലാണിവര്‍. കള്ളാര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മാലക്കല്ലിലെ സനിത ജോസഫ്, അഞ്ചാംവാര്‍ഡില്‍ കോളിച്ചാലിലെ സാബു സി എം, ഏഴാംവാര്‍ഡില്‍ നീലിമലയിലെ ഗിരീഷ് കുമാര്‍, ഒമ്പതാം വാര്‍ഡില്‍ വണ്ണാത്തിക്കാനത്തെ പി എല്‍ റോയി എന്നിവരാണ് യുഡിഎഫ് സ്ഥാ നാര്‍ത്ഥികളായി മത്സര രംഗത്തുള്ളത്. ഇതില്‍ സനിത ജോസഫ് പതിമൂന്ന് വര്‍ഷത്തിലോറെയായി മാലക്കല്ല് ടൗണില്‍ ഓട്ടോറിക്ഷ, പിക്ക്അപ് സ്‌കൂള്‍ ബസ്സ് എന്നിവ ഓടിക്കുന്നു.

സാബു സി എം കോളിച്ചാലില്‍ പതിനഞ്ച് വര്‍ഷമായി ടാക്‌സി ജീപ്പ് ഡ്രൈവറായി ജോലി ചെയ്യുകയാണ് കൂടാതെ കോണ്‍ഗ്രസ്സ്‌ന്റെ സജീവ പ്രവര്‍ത്തകന്‍ കുടിയാണ്, ഗിരീഷ് കുമാര്‍ വര്‍ഷങ്ങളായി കള്ളാര്‍ ടൗണിലെ ടാക്‌സി ജീപ്പ് ഡ്രൈവറാണ്, കൂടാതെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലും’ പൊതു രംഗത്തും സജീവ പ്രവര്‍ത്തകനും വോട്ടര്‍മാരായ നാട്ടുകാര്‍ക്ക് നേരിട്ട് അറിയുന്ന ആളുമാണ്. പി എല്‍ റോയി കഴിഞ്ഞ 35 വര്‍ഷമായി രാ ജപുരം ടൗണിലെ ഓട്ടോഡ്രൈവര്‍ ആണ് കെഎസ് യു , യൂത്ത് കോണ്‍ഗ്രസ്സ്‌ലൂടെ കടന്ന് വന്ന് കോണ്‍ഗ്രസ്സ്‌ന്റെ പ്രവര്‍ത്തനത്തിലും പൊതു പ്രവര്‍ത്തന രംഗത്തും സജീവവുമാണ്. നാല് പേരും പൊതുരംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ള ആത്മവിശ്വാസത്തോടെയാണ് ഇവര്‍ വാര്‍ഡുകളുടെ ചക്രം പിടിക്കാന്‍ തയ്യാറായി മത്സരരംഗത്തേക്കിറങ്ങിയിരിക്കുന്നത്.ഇവര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകള്‍ വര്‍ഷങ്ങളായി യുഡിഎഫ് തന്നെയാണ് നില നിര്‍ത്തി പോരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *