രാജപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെയും ജില്ലാ പഞ്ചായത്തിലേക്ക് കള്ളാര്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന സ്റ്റിമി സ്റ്റീഫന്റെയും വിജയത്തിനായുള്ള യുഡിഎഫ് കോടോം ബേളൂര്‍ പഞ്ചായത്ത് വാഹനപ്രചരണ ജാഥ ചുള്ളിക്കരയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഹക്കീംകുന്നില്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ തായന്നൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ബിപി പ്രദീപ്കുമാര്‍, മണ്ഡലം പ്രസിഡണ്ട് ബാലകൃഷ്ണന്‍ ബാലൂര്‍, പി എ ആലി, എ കുഞ്ഞിരാമന്‍, ബിനോയ് ആന്റണി, വിനോദ് ചുള്ളിക്കര, ജയിന്‍ ആലടുക്കം, സ്ഥാനാര്‍ഥികളായ സ്റ്റിമി സ്റ്റീഫന്‍, ടി എം മാത്യു, ആന്‍സി ജോസഫ്, രാജേഷ് പാണാoകോട്,രാമചന്ദ്രന്‍ ആലടുക്കം, രമ അരവിന്ദന്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു