മലപ്പുറം: നാടിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട്, വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂളിന് മുന്നില്‍ വെച്ച് ടിപ്പര്‍ ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കൊളത്തൂര്‍ നാഷണല്‍ എല്‍.പി. സ്‌കൂളിലെ അറബി അധ്യാപികയായ നഫീസ ടീച്ചര്‍ ആണ് അപകടത്തില്‍ മരിച്ചത്.
കുരുവമ്പലം സ്‌കൂളിന് മുന്നില്‍ വെച്ചായിരുന്നു ദാരുണമായ അപകടം ഉണ്ടായത്. സ്‌കൂള്‍ വിട്ട് സ്‌കൂട്ടിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ടീച്ചര്‍. ഇതേ ദിശയില്‍ വന്ന ടിപ്പര്‍ ലോറി അമിത വേഗത്തില്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നഫീസയുടെ ഇരുചക്രവാഹനത്തില്‍ തട്ടുകയും, ടീച്ചര്‍ ലോറിക്കടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ലോറി അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.