സമീപകാലത്ത് തിരഞ്ഞെടുത്ത വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ ആകര്‍ഷിച്ച നടനാണ് മമ്മൂട്ടി. നായകനോ വില്ലനോ എന്ന വേര്‍തിരിവില്ലാതെ, ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ രാജ്യമെമ്പാടുമുള്ള അഭിനേതാക്കളും പ്രേക്ഷകരും അഭിനന്ദിക്കാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടി വീണ്ടും വേറിട്ട ഒരു കഥാപാത്രമായി എത്തുകയാണ് ‘കളങ്കാവലി’ലൂടെ. ഇന്നലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് ലഭിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന് അഡ്വാന്‍സ് ബുക്കിംഗില്‍ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്നുമാത്രമായി ചിത്രം 75 ലക്ഷം സ്വന്തമാക്കി. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 2 ലക്ഷവും വിദേശ മാര്‍ക്കറ്റില്‍ നിന്ന് 25 ലക്ഷവും ചിത്രം മുന്‍കൂര്‍ ബുക്കിംഗിലൂടെ സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ‘കളങ്കാവല്‍’ ആകെ 1.05 കോടി അഡ്വാന്‍സായി നേടിയിരിക്കുന്നു എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.