ഇടുക്കി: തോക്കുപാറായില്‍ പത്ത് വയസ്സുകാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോക്കുപാറ ഈട്ടിക്കല്‍ അനൂപ് – ജോല്‍സി ദമ്പതികളുടെ മകന്‍ ആഡ്ബിന്‍ ആണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അടിമാലി വിശ്വ ദീപ്തി പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആഡ്ബിന്‍.
സംഭവത്തെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം തുടര്‍ നടപടികള്‍ക്കായി അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.