കാസറഗോഡ് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ആള്‍ കേരള പെയിന്റേഴ്സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ CITU കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു. യൂണിയന്‍ ജില്ലാ പ്രസിഡണ്ട് കെ ശശി രാവണീശ്വരം അധ്യക്ഷത വഹിച്ചു. വി നാരായണന്‍, സുധാകരന്‍ പള്ളിക്കര
എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രദീപന്‍ കാട്ടാമ്പള്ളി സ്വാഗതം പറഞ്ഞു.