പാലക്കുന്ന്: തിരുവക്കോളി വിഷ്ണുമൂര്‍ത്തി ദേവാസ്ഥാനം നഗര സഭയില്‍ വയല്‍ക്കോല ഉത്സവം സമാപിച്ചു. ഉത്സവം കണ്ടു മടങ്ങുന്നവര്‍ ചെത്തി മിനുക്കിയ ഇളനീര്‍ പ്രസാദമായി സ്വീകരിച്ചാണ് മടങ്ങിയത്. ആയിരങ്ങള്‍ക്ക് അന്നദാനം വിളമ്പി. വയല്‍ക്കോല ഉത്സവത്തിന്റെ ഭാഗമായി 5 വര്‍ഷത്തിന് ശേഷം നടത്തുന്ന ഒറ്റക്കോലം ഉത്സവം മെയ് 11 ന് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഉദുമ കോതോറമ്പത്ത് ചൂളിയാര്‍ ഭഗവതി-വിഷ്ണുമൂര്‍ത്തി ക്ഷേത്ര ‘നഗരസഭ’യില്‍ വയല്‍ക്കോല ഉത്സവത്തിന് തുടക്കം കുറിച്ചു. പുലര്‍ച്ചെ ഗണപതി ഹോമത്തിനു ശേഷം ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ അരിത്രാവലോടെയാണ് 3 ദിവസം നീളുന്ന വയല്‍ക്കോല ഉത്സവം തുടങ്ങിയത്.
സന്ധ്യയ്ക്ക് ഭണ്ഡാരം എഴുന്നള്ളിക്കല്‍.രാത്രി 7ന് തിടങ്ങല്‍. 7.30ന് ക്ഷേത്ര മാതൃസമിതിയുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ മെഗാ തിരുവാതിരക്കളിയും, കൈകൊട്ടിക്കളിയും നടക്കും. തുടര്‍ന്ന് ബേവൂരി രക്തേശ്വരി ക്ഷേത്രം മാതൃസമിതിയുടെ കൈകൊട്ടിക്കളിയും അച്ചേരി മഹാവിഷ്ണു ക്ഷേത്രം മാതൃസമിതിയുടെ തിരുവാതിരക്കളിയും അരങ്ങേറും. മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. 9.30ന് കുളിച്ചുതോറ്റം. 30ന് രാവിലെ 10 ന് വിഷ്ണുമൂര്‍ത്തി തെയ്യം അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്നദാനം. 3 ന് ഗുളികന്‍ തെയ്യക്കോലം കെട്ടിയാടും. 9.30 ന് കുളിച്ചുതോറ്റം.
ഡിസംബര്‍ 1 ന് രാവിലെ 10ന് നേര്‍ച്ച സമര്‍പ്പണമായി വിഷ്ണുമൂര്‍ത്തി
തെയ്യക്കോലം കെട്ടിയാടും.