ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോത്സവം കലവറനിറയ്ക്കല്‍ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട്: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ നടക്കുന്ന ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനുള്ള വിഭവങ്ങളുമായി മടിയന്‍, മീത്തല്‍, പൊയ്യക്കര, കല്ലിങ്കാല്‍, കടപ്പുറം, കൊളവയല്‍ പടിഞ്ഞാറ്, കൊളവയല്‍ കിഴക്ക് എന്നീ ഏഴ് പ്രാദേശിക സമിതികളില്‍ നിന്നുള്ളഭക്തജനങ്ങള്‍ കലവറ സാധനങ്ങളുമായി ഘോഷയാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. ക്ഷേത്ര സ്ഥാനികരും ഭരണസമിതി അംഗങ്ങളും ആഘോഷ കമ്മിറ്റി അംഗങ്ങളും പ്രാദേശിക സമിതി ഭാരവാഹികളുംനേതൃത്വം നല്‍കി. വാരിക്കാട്ടപ്പന്‍ മഹിഷ മര്‍ദ്ദിനി ക്ഷേത്രത്തില്‍ നിന്നുള്ള ദീപവും തിരിയും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നതോടുകൂടി കളിയാട്ടത്തിന് ആരംഭമായി. രാത്രി എട്ടുമണിക്ക് മാതൃസമിതിയുടെ കൈകൊട്ടിക്കളി അരങ്ങേറി. 9 മണി മുതല്‍ പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം, വിഷ്ണുമൂര്‍ത്തി, രക്തചാമുണ്ഡി, ഭഗവതി എന്നീ തെയ്യങ്ങളുടെ കുളിച്ചേറ്റം അരങ്ങില്‍ എത്തി. ഉത്സവ ദിവസങ്ങളില്‍ രാവിലെ മുതല്‍ പൂമാരുതന്‍, രക്തചാമുണ്ഡി, ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങളുടെ പുറപ്പാട് നടക്കും.സമാപന ദിവസമായ ഡിസംബര്‍ ഒന്നിന് പടിഞ്ഞാറേ ചാമുണ്ഡി ഗുളികന്‍ എന്നീ തെയ്യങ്ങളുടെ പുറപ്പാടും നടക്കുംവെള്ളിയാഴ് ച രാത്രി എട്ടുമണിക്ക് പിഞ്ചുബാലികമാരുടെ താലപ്പൊലി, മുത്തുകുട, ശിങ്കാരിമേളം, പൂക്കാവടി, കാവടിയാട്ടം, വാദ്യമേളം ദേവ നൃത്തം, കലാരൂപങ്ങള്‍, ദീപാലങ്കാരങ്ങള്‍, വിളക്ക് നൃത്തം മറ്റ് നിരവധി ചലന നിശ്ചലദൃശ്യങ്ങള്‍ തുടങ്ങിയവ അണിനിരക്കുന്ന തിരുമുല്‍ കാഴ്ച മടിയന്‍കുന്ന് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തുനിന്നും പുറപ്പെടും. രാത്രി 10 മണിക്ക് പൂമാരുതന്‍ തെയ്യത്തിന്റെ വെള്ളാട്ടം തിരുമുല്‍ കാഴ്ച സ്വീകരിക്കും. തുടര്‍ന്ന് വെള്ളാട്ടവും വിവിധ തെയ്യങ്ങളുടെ കുളിച്ചേറ്റവും. കലാസാംസ്‌കാരിക പരിപാടികളുടെ ഭാഗമായി കാഹളം ഫോക്ക് ഷോ,നൃത്ത നൃത്യങ്ങള്‍, അനുമോദന സദസ്സ് എന്നിവയും നടക്കും. കളിയാട്ട മഹോത്സവം ഡിസംബര്‍ ഒന്നിന് സമാപിക്കും. കളിയാട്ട ദിനങ്ങളില്‍ എല്ലാ ദിവസവും അന്നദാനവും ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *