പുല്ലൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പര്യടന പരിപാടിക്ക് പുല്ലൂര്‍ പെരളത്ത് സ്വീകരണം നല്‍കി. ജില്ലാ പഞ്ചായത്തിലേക്ക് മടിക്കൈ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന കെ. സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് മടിയന്‍ ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന പി.കെ. മഞ്ജിഷ, പുല്ലൂര്‍ പെരിയ പഞ്ചായത്തിലേക്ക് ഹരിപുരം പന്ത്രണ്ടാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന കെ. ബിന്ദു എന്നിവരുടെ പര്യടന പരിപാടിക്കാണ് പുല്ലൂര്‍ സ്വീകരണം നല്‍കിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ദേവി രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കദീഷ് കാരക്കക്കു ണ്ട് അധ്യക്ഷനായി. സ്ഥാനാര്‍ത്ഥികളായ കെ. സബീഷ്, പി. കെ. മഞ്ജിഷ, സി. കെ. നാസര്‍, മേടയില്‍ ദിലീപ്, ശിവജി വെള്ളിക്കോത്ത്, ഗംഗാധരന്‍ മാസ്റ്റര്‍, പി. കുഞ്ഞിക്കേളു, എം. നാരായണന്‍, ടി. ബിന്ദു, പി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. യതീഷ് വാരിക്കാട്ട് സ്വാഗതം പറഞ്ഞു.