കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത് 15-ാം വാര്‍ഡ് കിഴക്കുംകര ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കിഴക്കുംകരയില്‍ സി.പി.ഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് മടിക്കൈ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ കെ. സബീഷ് ഉദ്ഘാടനം ചെയ്തു.
കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ നേതാവ് ഏ ദാമോദരന്‍ , സ്ഥാനാര്‍ത്ഥികളായ മൂലക്കണ്ടം പ്രഭാകരന്‍, കെ ബിന്ദു, സി.പി ഐ.എം അജാനൂര്‍ ഫസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ. വിശ്വനാഥന്‍, കെ. മീന എന്നിവര്‍ സംസാരിച്ചു.
സ്ഥാനാര്‍ത്ഥികളെ യോഗത്തില്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ ഭരണസമിതിയില്‍ വാര്‍ഡില്‍ നിന്നും വിജയിച്ച് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച കെ. മീനയെ ആദരിക്കുന്ന ചടങ്ങും നടന്നു. വി. നാരായണന്‍ സ്വാഗതം പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 15ാം വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാനായി കെ. മോഹനനെയും കണ്‍വീനറായി വി. നാരായണനെയും തെരഞ്ഞെടുത്തു